പെരുമ്പളം പാലം 'പ്രൊജക്റ്റ് ഓഫ് ദ് ഇയർ'; ഊരാളുങ്കലിന് മൂന്നു പിഎംഐ അവാർഡുകൾ

കൊച്ചി ചാക്കോളാസ് പവിലിയനിൽ നടന്ന സിഎക്സ്ഒ മീറ്റിനിടെയാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

Uralungal Society
Uralungal Society Bags PMI Kerala Award for Perumbalam Bridge.
Edited by :Joice Daniel
Last Updated :7 ജൂൺ 2026, 5:35 pm IST

കൊച്ചി: പ്രൊജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) കേരള ചാപ്റ്ററിന്റെ 16-ാമത് അവാർഡിൽ ‘സോഷ്യൽ പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ പുരസ്‌കാരം ഊരാളുങ്കൽ സൊസൈറ്റി ആലപ്പുഴ ജില്ലയിൽ നിർമ്മിച്ച പെരുമ്പളം പാലം നേടി. പ്രൊജക്റ്റ് മാനേജ്മെന്റിലെ മികവിനാണ് ഈ പുരസ്‌കാരം നൽകുന്നത്. കൂടാതെ മറ്റ് രണ്ട് വിഭാഗങ്ങളിലും ഊരാളുങ്കൽ സൊസൈറ്റി റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കി.

നിർമാണമേഖലയിലെ ഹരിത അടിസ്ഥാനസൗകര്യ പ്രൊജക്റ്റ് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ച് നടപ്പാക്കിയ തീരസംരക്ഷണ പദ്ധതിയും, വൻകിട പദ്ധതികൾക്കുള്ള ‘പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ വിഭാഗത്തിൽ ഭാരത്മാല പദ്ധതിയുടെ ഭാഗമായി ദേശീയപാത 17-ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാത പദ്ധതിയും റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി ചാക്കോളാസ് പവിലിയനിൽ നടന്ന സിഎക്സ്ഒ മീറ്റിനിടെയാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. PMI കേരള പ്രസിഡന്റ് അഖില ഗൗരീശങ്കർ വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. പെരുമ്പളം പാലം പദ്ധതിക്കുള്ള പുരസ്‌കാരം സായൂജ് രവീന്ദ്രനും ചിപ്പി പി.യും ഏറ്റുവാങ്ങി. ചെല്ലാനം പദ്ധതിയുടെ പുരസ്‌കാരം അഷിൻ പ്രകാശും ഷിതുൽ സി.വിയും, തലപ്പാടി–ചെങ്കള പദ്ധതിയുടേത് നാരായണൻ എം.യും ജിഷ്ണു സി.യും സ്വീകരിച്ചു.

News Now

Summary

Uralungal Society Bags PMI Kerala Award for Perumbalam Bridge.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics