ആര്‍ രാജശ്രീക്ക് വയലാര്‍ അവാർഡ്; അംഗീകാരം 'ആത്രേയകം' നോവലിന്

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

r rajasree athreyakam
R Rajasree Wins 50th Vayalar Award for 'Aathreyakam'
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :4 ഒക്ടോബർ 2026, 1:05 pm IST

തിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിടുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരി ആര്‍ രാജശ്രീ അര്‍ഹയായി. 'ആത്രേയകം' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒവി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പുരസ്‌കാരം സമ്മാനിക്കും.

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിനിയായ ആര്‍ രാജശ്രീ നിലവില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് മലയാളം വിഭാഗത്തില്‍ അധ്യാപികയാണ്. 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് അവര്‍ സാഹിത്യരംഗത്ത് പ്രശസ്തയായത്. ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 'നായികാ നിര്‍മിതി', 'വഴിയും പൊരുളും', 'അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും', 'കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള്‍' എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

News Now

Summary

R Rajasree Wins 50th Vayalar Award for 'Aathreyakam'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates