'കൊച്ചി കണ്ടവര്‍ അങ്ങനെ പറയില്ല, ഇന്ത്യന്‍ നഗരങ്ങള്‍ എല്ലാം വൃത്തിഹീനമല്ല'; പുകഴ്ത്തി ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍

ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവച്ച കൊച്ചിയുടെ വിഡിയോയിലാണ് ക്ലോയി ജേഡ് തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്

US vlogger praised Kochi’s cleanliness
US vlogger praised Kochi’s cleanliness
Edited by :എന്‍ പി അനൂപ്
Last Updated :22 മാർച്ച് 2026, 3:17 pm IST

ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയെ പുകഴ്ത്തി ന്യൂയോര്‍ക്കില്‍ നിന്നുള്ള ട്രാവല്‍ ഇന്‍ഫ്ലുവന്‍സറായ ക്ലോയി ജേഡ്. ഇന്ത്യയിലെ നഗരങ്ങള്‍ മുഴുവന്‍ വൃത്തിഹീനമാണെന്ന് കൊച്ചി കണ്ടവര്‍ പറയില്ലെന്നാണ് ട്രാവല്‍ ഇന്‍ഫ്ലുവന്‍സറുടെ നിലപാട്. ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവച്ച കൊച്ചിയുടെ വിഡിയോയിലാണ് ക്ലോയി ജേഡ് തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്.

'ഇന്ത്യ വൃത്തിഹീനമായ രാജ്യമല്ല' ഇന്ത്യന്‍ നഗരങ്ങള്‍ അഴുക്കു നിറഞ്ഞവയാണെന്ന് ആളുകള്‍ പറയാറുണ്ട്, എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഞാന്‍ ഇപ്പോള്‍ ഇന്ത്യയിലെ കേരളത്തിലാണുള്ളത്. മുൻ ധാരണകൾ മാറ്റുന്നതാണ് ഇവിടത്തെ കാഴ്ചകളെന്നും ക്ലോയി ജേഡ് പറയുന്നു.

പലപ്പോഴും ഇന്ത്യയെക്കുറിച്ച് കേള്‍ക്കുന്ന ആദ്യത്തെ കാര്യം ഇന്ത്യ വൃത്തിക്കുറവുള്ള രാജ്യമാണ് എന്നതാണ്. ഇത് എന്റെ രണ്ടാം സന്ദര്‍ശനമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അല്പം അഴുക്കുള്ളതാണെങ്കിലും രാജ്യത്തെ മുഴുവന്‍ അത്തരത്തില്‍ കാണാന്‍ കഴിയില്ല. കൊച്ചിയിലെ വൃത്തിയായി പരിപാലിക്കുന്ന നടപ്പാതകളും റോഡുകളും ഹോട്ടലുകളും ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു. റോഡരികിലെ മാലിന്യങ്ങളുടെ അഭാവവും പൊതുസ്ഥലങ്ങളിലെ ശുചിത്വവും അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

കൊച്ചി മെട്രോ യാത്രയെ കുറിച്ചും ബോട്ടിലെ ശുചിത്വത്തെയും അവര്‍ പ്രശംസിച്ചു. സോളാര്‍ ഊര്‍ജം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ക്ലോയി ജേഡ് ചൂണ്ടിക്കാട്ടി.

News Now

Summary

A US vlogger, Chloe Jade, defended India against generalizations about cleanliness after sharing her experience in Kochi, Kerala. In an Instagram video, she documented her time exploring the coastal city, offering a perspective that challenges common stereotypes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates