
'കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി'; പിണറായിക്കെതിരെ വി മുരളീധരന്
കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വര്‍ണമാണാ കടത്തിയതെന്നെല്ലാം തെളിയുന്ന കാലം വിദൂരമല്ല
കൊച്ചി: കെടി ജലീല്‍ - പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ 'പാല്‍പ്പായസ കൂട്ടുകെട്ടി'ന്റെ കയ്പ്പു നിറഞ്ഞ കഥകള്‍ ഒന്നൊന്നായി വരാനിരിക്കുന്നുവെന്ന് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരന്. കെ.ടി ജലീലിന്റെ ബന്ധുനിയമനത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജലീലിന്റെ ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ പിണറായി വിജയന് ഒപ്പു വച്ചെന്ന് വ്യക്തമായതായും ജലീലും പിണറായിയും ചേര്‍ന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനമെന്നും വി മുരളീധരന് ഫെയസ്്ബുക്കില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി !
കെ.ടി ജലീലിന്റെ ബന്ധുനിയമനത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു....
ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജലീലിന്റെ ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ പിണറായി വിജയന് ഒപ്പു വച്ചെന്ന് വ്യക്തമായി...
ലോകായുക്ത പുറത്താക്കണമെന്ന് പറഞ്ഞ ജലീലിനെ പിണറായി വിജയന് സംരക്ഷിക്കുന്നതിന്റെ മുഖ്യ കാരണം ഇതാണ്...
ജലീലും പിണറായിയും ചേര്‍ന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം.. സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്ത പിണറായി വിജയനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു....
ജലീല്‍ പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്....
ഈ 'പാല്‍പ്പായസ കൂട്ടുകെട്ടി'ന്റെ കയ്പ്പു നിറഞ്ഞ കഥകള്‍ ഒന്നൊന്നായി വരാനിരിക്കുന്നു...
കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വര്‍ണമാണാ കടത്തിയതെന്നെല്ലാം തെളിയുന്ന കാലം വിദൂരമല്ല...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
