
തീയതി കുറിച്ചോളൂ, ഞാന്‍ റെഡി; രാജീവ് ചന്ദ്രശേഖറെ സംവാദത്തിനു വെല്ലുവിളിച്ച് വി ശിവന്‍കുട്ടി
ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. 'ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ' ശിവന്‍കുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു.
സംവാദം ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താന്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംവാദത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ പിന്നോട്ടുപോകുകയാണ്. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംവാദം നടന്നാല്‍ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാര്‍ക്കേ ലഭിക്കൂ എന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണ്. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
നേമത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പിന്നീട്, മന്ത്രി വി ശിവന്‍കുട്ടിയുമായല്ല, മുഖ്യമന്ത്രിയുമായി ചര്‍ച്ചയാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖര്‍ തയാറാണെങ്കില്‍ 29ന് രാവിലെ 10 മുതല്‍ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ശിവന്‍കുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ 29-ന് പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി 29ന് സംവാദത്തിനു ക്ഷണിച്ചതെന്നും അത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസം സംവാദം ആകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
'പ്രധാനമന്ത്രി വരുന്ന ദിവസം സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനാണു ശ്രമം. സംവാദത്തിന് ഇപ്പോഴും തയാറാണ്. പക്ഷേ, ആദ്യം സംവാദം മുഖ്യമന്ത്രിയുമായിട്ടായിരിക്കും. മുഖ്യമന്ത്രി തീയതിയും സ്ഥലവും പറയട്ടെ'യെന്നും രാജീവ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് കേരളത്തിനും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി എന്തു ചെയ്തുവെന്നു പറയണമെന്നു ശിവന്‍കുട്ടി ആവശ്യപ്പെട്ടു. നേമം റെയില്‍വേ ടെര്‍മിനല്‍ എന്തായെന്നു വിശദീകരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
V Sivankutty challenges Rajeev Chandrasekhar to fix time and venue for Nemom development debate
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്

എക്സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍


