
എക്സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍
പത്ത് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമായതിനാല്‍, ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം: എക്സാലോജിക് തട്ടിപ്പില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയുള്ള ആരോപണങ്ങള്‍ അഴിമതി നിരോധന നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം പത്ത് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍, ബിഎന്‍എസ്എസ് 73(3) വകുപ്പ് പ്രകാരം പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകളില്‍ നിയമപരമായ അധികാരമില്ലാത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഇടപെടുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്യാനും പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാനും വ്യക്തമായ നിയമപരമായ ബാധ്യതയുണ്ടായിട്ടും മുഖ്യമന്ത്രി വിഡി സതീശന് അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇതിന് കാരണം. ഇത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി നേതാവ് വി മുരളീധരനെ ലക്ഷ്യമിടുന്നതും ഈ ചര്‍ച്ചയിലേക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിടാന്‍ ശ്രമിക്കുന്നതും എക്സാലോജിക് തട്ടിപ്പില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആ സമയത്ത് വി മുരളീധരന് മന്ത്രിയോ എംപിയോ എംഎല്‍എയോ ആയിരുന്നില്ലെന്നും, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു. മുരളീധരനൊപ്പമാണ് പാര്‍ട്ടിയെന്ന് വ്യക്തമാക്കിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rajeev Chandrasekhar Accuses CPM and Congress of Collusion in Exalogic Scam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ



