
മാലിന്യ സംസ്കരണ പ്ലാന്റിലെ അതിഥി തൊഴിലാളികളുടെ മരണം; ലേബര്‍ കമീഷണര്‍ അന്വേഷണം നടത്തും
തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

തിരുവനന്തപുരം: മലപ്പുറം അരീക്കോട് മാലിന്യക്കുഴിയില്‍ വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ലേബര്‍ കമീഷണര്‍ അന്വേഷണം നടത്തും. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ബുധനാഴ്ച്ച ഒന്നോടെ അരീക്കോട് വടക്കുംമുറിയിലെ മാലിന്യ സംസ്കരണ പ്ലാന്റിലാണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചത്. വികാസ് കുമാര്‍, ഹിതേഷ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് പേര് ബിഹാര്‍ സ്വദേശികളും ഒരാള്‍ അസം സ്വദേശിയുമാണ്. സ്വകാര്യ വ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം.കോഴി മാലിന്യ സംസ്കരണ യൂണിറ്റിലെ വാട്ടര്‍ ടാങ്കിലിറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
WHAT TO READ NEXT

മലപ്പുറത്ത് കോഴി മാലിന്യപ്ലാന്റില്‍ അപകടം; മൂന്നു മരണം
ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അകപ്പെടുകയായിരുന്നു.തൊഴിലാളികളെ ആദ്യം അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
News Now
ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

Summary
Kerala News: Labour Minister V Sivankutty ordered to investigate the death of three guest workers who fell into garbage pit in Areekode, Malappuram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

