
പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി
ഇനി പാഠപുസ്തകകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തങ്ങള്‍ മേയ് ആദ്യം വിതരണം ചെയ്യും. ഇനി പാഠപുസ്തകകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവണ്‍മെന്റ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലില്‍പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആദ്യമായാണ് അധ്യയനവര്‍ഷം അവസാനിക്കും മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരം നേരത്തെ ആക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പഴയ പുസ്തകങ്ങള്‍ തന്നെ ആയതിനാലാണ് 2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങള്‍ ആദ്യം വിതണം ചെയ്തത്. പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പുതിയ പാഠ പുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ചേര്‍ത്തതടക്കം നിരവധി പ്രത്യേകതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
Related News

സ്‌കൂള്‍ പ്രവേശനത്തില്‍ പുതിയ നിബന്ധനകള്‍; ദുബൈയില്‍ പ്രായപരിധി പരിഷ്കരിച്ചു

ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

