40 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ; 40- 44 വയസ് മുൻ​ഗണനാക്രമം ഇല്ല; ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം

40 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ; 40- 44 വയസ് മുൻ​ഗണനാക്രമം ഇല്ല; ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST
Edited by :migrator

തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസ് വരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും മുൻഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷൻ സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സർക്കുലർ പുറപ്പെടുവിച്ചു.

അതേസമയം 18 മുതൽ 44 വയസ് വരെയുള്ളവർക്ക് മുൻഗണനാ ക്രമത്തിലുള്ള വാക്‌സിനേഷൻ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചും തുടരും.

40 മുതൽ 44 വയസ് വരെ പ്രായമുള്ളവർ വാക്‌സിൻ ലഭിക്കുന്നതിനായി കോവിൻ പോർട്ടലിൽ (https://www.cowin.gov.in/) രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കുന്നതല്ല. 

വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷൻ സ്ലോട്ടുകൾ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതൽ ഓൺലൈനായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now