
ആലപ്പുഴയിലുണ്ടൊരു വൈഭവ് ; ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരൻ
കൊച്ചു മിടുക്കനെ ലോകത്തിന് പരിചയപ്പെടുത്തി ആലപ്പുഴ ജില്ലാ കളക്ടറുടെ സമൂഹമാധ്യമ കുറിപ്പ്

ആലപ്പുഴ: ട്വൻറി 20(T20) ക്രിക്കറ്റിൽ വിസ്മയമായി മാറിയ പതിനഞ്ചുകാരൻ വൈഭവിനെ കായികലോകത്തിന് മുഴുവൻ അറിയാം. എന്നാൽ ഇപ്പോൾ ഇതാ അറിവിന്റെയും സാഹിത്യത്തിന്റെയും ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ആലപ്പുഴയിൽ നിന്നും മറ്റൊരു പതിമൂന്നുകാരൻ വൈഭവ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഹൈന്ദവ ആത്മീയ ഗ്രന്ഥമായ ശ്രീ ലളിതാസഹസ്രനാമത്തിലെ കഠിനമായ തത്വങ്ങളെ അതീവ ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പരിചയപ്പെടുത്തുന്ന അപൂർവ്വ പുസ്തകം രചിച്ചാണ് ഈ കൊച്ചു മിടുക്കൻ അത്ഭുതമായി മാറിയിരിക്കുന്നത്.
കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് എ. പിള്ളയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. വൈഭവ് രചിച്ച 'എ ഡിവൈൻ വോയേജ്' (A Divine Voyage) എന്ന ഈ പുസ്തകം കൊച്ചുകുട്ടികൾക്ക് വരെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷമായ സാഹിത്യ സംഭാവനയെ മാനിച്ച് പ്രശസ്തമായ 'ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിന്റെ' അംഗീകാരവും ഈ കൊച്ചുമിടുക്കനെ തേടിയെത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായരാണ് ഈ അത്ഭുത പ്രതിഭയെ തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. റെക്കോർഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കാനായി വൈഭവ് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നേരിട്ടെത്തി ജില്ലാ കളക്ടറെ കണ്ടിരുന്നു.
വൈഭവിനെ നേരിട്ട് അഭിനന്ദിച്ചുകൊണ്ട് ജില്ലാ കളക്ടർ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: "ലളിത സഹസ്രനാമത്തിലെ തത്ത്വങ്ങളെ ലളിതമായ ഇംഗ്ലീഷിൽ, എ ഡിവൈൻ വോയേജ് എന്ന പുസ്തകം രചിച്ച 13 കാരനായ വൈഭവ് എന്ന കൊച്ചു മിടുക്കൻ കഴിഞ്ഞ ദിവസം എന്നെ കാണാൻ എത്തി. കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വൈഭവ്. കൊച്ചുകുട്ടികൾക്ക് വരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ ഈ പുസ്തകത്തിന് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചു. ഈ സന്തോഷം പങ്കുവെക്കുവാനാണ് വൈഭവ് എന്നെ കാണാൻ വന്നത്." അറിവിന്റെ ലോകത്ത് വളരെ ചെറുപ്രായത്തിൽ തന്നെ വലിയ ചുവടുവെപ്പുകൾ നടത്തുന്ന വൈഭവ് എ. പിള്ളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Moving beyond the sports limelight grabbed by the 15-year-old T20 cricketer Vaibhav, a 13-year-old boy named Vaibhav A. Pillai from Alappuzha, Kerala, has created a major literary update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


