'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും എംവി ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്. ഒരു പരാതി പോലും പൊലീസിനു കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു.

vd satheesan
vd satheesan
Edited by :Sujith
Last Updated :3 ഡിസംബർ 2025, 7:25 pm IST

ഇടുക്കി: ഒരുപരാതി പോലും ഇല്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണത്. മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിനു കിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും എംവി ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്. ഒരു പരാതി പോലും പൊലീസിനു കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു. ഒരു പരാതികളും നിയമത്തിനു മുന്നിലേക്ക് വിട്ടില്ല. എത്ര മാതൃകാപരമായാണ് കോണ്‍ഗ്രസ് നടപടി എടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. .

'പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. നടപടി എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയേനെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ? ഇന്നലെയാണ് പുതിയ പരാതി വന്നത്. ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി എടുക്കും. നിലവില്‍ കേടതിയിലുള്ള കേസില്‍ ഒരു തടസവും പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'

ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തതിനു രണ്ടു പേര്‍ ജയിലിലാണ്. ഒരു നടപടിയും എടുത്തിട്ടില്ല. എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം. അതുപോലെയാണോ കേരളത്തിലെ കോണ്‍ഗ്രസ്.

News Now

Summary

VD SATHEESAN AGAINST CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates