
സിപിഐയെ വിദഗ്ധമായി പറ്റിച്ചു; ഒപ്പിട്ട ശേഷം ഉപസമിതി എന്തിന്?;ഹ... ഹ...ഹ... എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്ന് വിഡി സതീശന്‍
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും സതീശന്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനേക്കുറിച്ചുള്ള കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചെന്നും സതീശന്‍ പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും സതീശന്‍ പരിഹസിച്ചു. പിഎം ശ്രീയില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാര്‍ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയില്‍ ചെയ്തതെന്നും എന്ത് സമ്മര്‍ദമാണ് മുഖ്യമന്ത്രിയുടെ മുകളില്‍ ഉണ്ടായതെന്നും വ്യക്തമാക്കണം.
സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് കരാര്‍ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോള്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പറഞ്ഞു. ഇത് എന്തൊരു ഭരണമാണെന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സിപിഐ ചോദിച്ചത്. അതിന് ഹ... ഹ...ഹ... എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും സതീശന്‍ പറഞ്ഞു.
News Now
ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Summary
vd satheesan against pinarayi vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി


