
'കടക്ക് പുറത്ത്'; ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടര്‍ റോഡിലേക്ക് ഇറക്കി വിട്ടു; മിന്നല്‍ പ്രഭയ്ക്ക് കൈയടി; വൈറല്‍ വിഡിയോ
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ എംവിഡി കേരള ഉള്‍പ്പെടെ പ്രഭാവതി അമ്മയെ അഭിനന്ദിച്ച രംഗത്തെത്തി.

കോഴിക്കോട്: ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറല്‍. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മയുടെ ധീരതയാണ് സോഷ്യല്‍ മീഡിയ ഇന്നലെ ഏറ്റെടുത്തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ എംവിഡി കേരള ഉള്‍പ്പെടെ പ്രഭാവതി അമ്മയെ അഭിനന്ദിച്ച രംഗത്തെത്തി.
WHAT TO READ NEXT

ബെന്നി ബെഹനാന് കെപിസിസി പ്രസിഡന്റാകും?; ചര്‍ച്ചകള്‍ സജീവം
കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോള്‍ സിഗ്നനല്‍ മറികടക്കാന്‍ ഫുട്പാത്തിലേക്ക് കയറ്റിയ സ്കൂട്ടര്‍ പ്രഭാവതി അമ്മ തടയുകയായിരുന്നു. റോഡില്‍ തിരക്കുകൂടുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ നിയമം തെറ്റിച്ച് ഫുട്പാത്തില്‍ കയറ്റി ഓടിക്കുന്നത് സ്ഥിരമാണ്. 'ഇന്നലെ ആദ്യം ഞാന്‍ വണ്ടി തടഞ്ഞു. വണ്ടിയുടെ അരികിലൂടെ നടന്ന് പെയ്ക്കോളാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അയാള്‍ വണ്ടി അവിടെ വളയ്ക്കെട്ടയെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. ഫുട്പാത്ത് ഇതിനുള്ളതല്ലല്ലോ?' - പ്രഭാവതി അമ്മ പറഞ്ഞു. മുന്‍പൊരിക്കല്‍ ഫുട്പാത്തിലൂടെ വന്ന വാഹനം തടഞ്ഞ പ്രഭാവതി അമ്മയെ വണ്ടിയോടിച്ച യുവാവ് അടിക്കുകയും എസ്പിക്ക് പരാതി നല്‍കിയതോടെ യുവാവിനെ വിളിപ്പിച്ച് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
മഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പ്രഭാവതി അമ്മ. 1970 കാലഘട്ടത്തില്‍ ഡ്രൈവിങ് പഠിച്ചതാണ്. അന്ന് ഫുട്ബോള്‍ കളിക്കാറുമുണ്ടായിരുന്നു.
വാര്‍ത്ത കണ്ട് പ്രഭാവതിയമ്മയെ മന്ത്രി കെബി ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. 'ഫുട്പാത്ത് നടന്നുപോകാനുള്ളതാണല്ലോ. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ട്. പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ', എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. 'രോഗികളും കുട്ടികളും ഉള്‍പ്പെടെ കാല്‍നടയായി പോകുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയാണ് പലരും വണ്ടിയോടിക്കുന്നത്. നടപ്പാതകളുടെ ടൈല്‍സ് മുഴുവന്‍ ഇളകി. അധികമാരും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരെ സര്‍ക്കാരും അധികാരികളും കാണും. ശാശ്വതപരിഹാരം കാണണം', മന്ത്രി പറഞ്ഞു
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Video of an elderly woman blocking a scooterist riding on the footpath goes viral
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര്; ഗ്യാനേഷ് കുമാര്‍ എന്തുകൊണ്ട് കേരളം വിട്ടു?

'കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; മതം പറഞ്ഞവർ മന്ത്രിയായില്ലേ, മതേതരത്വം പറഞ്ഞ നമ്മൾ തെണ്ടിയായില്ലേ?': വെള്ളാപ്പള്ളി

