
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കണ്ണൂര്: കണ്ണൂരില് ബാറില് മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ബാറുകളില് വിജിലന്സിന്റെ മിന്നല് പരിശോധനയിലാണ് മദ്യം നല്കുന്നതില് ക്രമക്കേട് കണ്ടെത്തിയത്. പഴയങ്ങാടിയിലെ ബാറില് ഉപയോക്താക്കള്ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില് കൃത്രിമം നടത്തുന്നതായാണ് പരിശോധനയില് കണ്ടെത്തിയത്. കസ്റ്റമര് ഫിറ്റായി എന്ന് കണ്ടാല് അളവില് കുറവ് വരുത്തി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ബാറിന് വിജിലന്സ് 25,000 രൂപ പിഴ ചുമത്തി.
'ഓപ്പറേഷന് ബാര്കോഡ്' എന്ന പേരിലാണ് വിജിലന്സ് പരിശോധന നടത്തിയത്. കണ്ണൂര് ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര് എന്നിവിടങ്ങളിലെ നാല് ബാറുകളിലാണ് പരിശോധന നടന്നത്. പഴയങ്ങാടി പ്രതീക്ഷാ ബാറില് 60 മില്ലീ പെഗ് മെഷര് പാത്രത്തിന് പകരം 48 മില്ലി പാത്രമാണുണ്ടായിരുന്നത്. 30 മില്ലീ പാത്രത്തിന് പകരം 24 മില്ലി പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. രണ്ടോ മൂന്നോ പെഗ് കഴിച്ചതിന് ശേഷം കസ്റ്റമര്ക്ക് മദ്യം കൊടുക്കുന്നത് അളവ് കുറച്ചാണ് എന്നാണ് വിജിലന്സ് പരിശോധനയില് കണ്ടെത്തിയത്.
WHAT TO READ NEXT
എസ് ജയചന്ദ്രന് നായര് പ്രഥമ പുരസ്കാരം എന് ആര് എസ് ബാബുവിന്
ബാറില് ഉപയോഗിച്ചിരുന്ന പാത്രം ഉള്പ്പെടെ കണ്ടെത്തി വിജിലന്സ് വിഭാഗം ലീഗല് മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു.
WHAT TO READ NEXT

താമരശേരി ചുരത്തില് തിങ്കളാഴ്ച മുതല് ഗതാഗത നിയന്ത്രണം
Summary
Vigilence detects fraud in alcohol measurement in bars at kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



