
പയ്യന്നൂരിലും അക്രമം: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു
മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്.
WHAT TO READ NEXT

പാനൂരിലെ വടിവാള്‍ ആക്രമണം: 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്ഫോടക വസതു എറിയുകയായിരുന്നു.
WHAT TO READ NEXT

'പലരും 'പകലോപ്പമാരാണ്'; ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് ധാരണ'
രാമന്തളിയില്‍ മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയും അക്രമം ഉണ്ടായി. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകര്‍ത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകര്‍ത്തത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്താകെ വ്യാപകമായി ചെറിയ തോതില്‍ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Violence reported in several parts of kannur payyanur after civic poll.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്തെ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
