കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഇടത് ചെരുപ്പിന്റെ ഇടതുഭാഗവും വലത് ചെരുപ്പിന്റെ ഉള്‍ഭാഗവും കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരന് ചെരുപ്പില്‍ ഒളിപ്പിച്ച് ഹാഷിഷ് ഓയിലും സിഗരറ്റും കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ഏച്ചൂര്‍ മാവിലച്ചാല്‍ സിബയിലെ എം സുഹൈലിനെയാണ് (30) കണ്ണൂര്‍ ടൗണ്‍ സിഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ എംഡിഎംഎ കേസിലെ പ്രതിയാണ് ഇയാള്‍.
ജയിലിലെ റിമാന്‍ഡ് തടവുകാരനായ മുഹമ്മദ്, മുബീന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടാണ് മുഹമ്മദ് റിമാന്‍ഡില്‍ കഴിയുന്നത്. തിങ്കളാഴ്ച വൈകുന്നേരം 4:40ഓടെയാണ് തടവുകാരനായ മുഹമ്മദിനെ കാണാന്‍ സുഹൈല്‍ ജയിലിലെത്തിയത്. തടവുകാരന് നല്‍കാനായി ഒരു ജോഡി ചെരിപ്പും ഇയാള്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത് ചെരുപ്പിന്റെ ഇടതുഭാഗവും വലത് ചെരുപ്പിന്റെ ഉള്‍ഭാഗവും കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുള്ളിലാണ് ഹാഷിഷ് ഓയിലും പൊട്ടിയ സിഗരറ്റ് കഷ്ണങ്ങളും ഒളിപ്പിച്ചു വെച്ചിരുന്നത്.
സുഹൈലിനെ ചോദ്യം ചെയ്തപ്പോള്‍ മുബീനില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തടവുകാരനും മുബീനുമെതിരെ കൂടി പോലീസ് കേസെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇതിനുമുമ്പും സമാന രീതിയില്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജയിലിലെ അടുക്കളയിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ ഗുഡ്സ് ഓട്ടോ ഡ്രൈവറും, ജയിലിലേക്ക് കഞ്ചാവും മദ്യക്കുപ്പികളും എറിഞ്ഞുകൊടുത്ത കേസില്‍ പുതിയതെരു സ്വദേശികളായ മൂന്ന് പേരും നേരത്തെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Man Arrested for Smuggling Hashish Oil and Cigarettes in Shoes at Kannur Central Jail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

