
കിടപ്പുമുറിയില്‍ അണലി, ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിനകത്ത് നിന്നും അസ്വാഭാവികമായ ചീറ്റല്‍ ശബ്ദം കേട്ടത് ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്.
കണ്ണൂര്‍: വീടിനകത്ത് ഉറങ്ങിക്കിടന്ന കുടുംബം അണലിയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്.ചെറുകുന്ന് വെള്ളറങ്ങലില്‍ നിഹാലിന്റെ വീട്ടിലാണ് അണലി കയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ അണലിയെ കണ്ടെത്തിയത്.
വീടിനകത്ത് നിന്നും അസ്വാഭാവികമായ ചീറ്റല്‍ ശബ്ദം കേട്ടത് ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്. ശബ്ദം കേട്ടതെവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയ്ക്കുള്ളില്‍ ഭീതിയുയര്‍ത്തി അണലിയെ കണ്ടത്.
പരിഭ്രാന്തരാകാതെ ഉടന്‍ തന്നെ നിഹാല്‍ തലയിണ ഉപയോഗിച്ച് പാമ്പ് പുറത്തേക്ക് പോകാത്ത വിധം തടയുകയായിരുന്നു. തുടര്‍ന്ന് സര്‍പ്പ വളണ്ടിയര്‍ സുചീന്ദ്രന് മൊട്ടമ്മലിനെ വിവരമറിയിച്ചു. സുചീന്ദ്രന് സ്ഥലത്തെത്തി പാമ്പിനെ അതിവേഗം പിടികൂടി. പിഞ്ചുകുട്ടികളടക്കം ഉണ്ടായിരുന്ന വീട്ടില്‍ വലിയൊരു അപകടമാണ് ഇതോടെ ഒഴിവായത്.
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Summary
Viper in bedroom, sleeping family barely escapes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം: വാഗ്ദാനങ്ങൾ പാലിച്ചില്ല; സ്ഥാപനം വഞ്ചിച്ചെന്ന് കുടുംബം

വീടിനകത്ത് ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം


