
വീടിനകത്ത് ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം
ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി ആണ് മരിച്ചത്. 37 വയസ്സായിരുന്നു.
ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽവച്ച് വീണ്ടും അസ്വസ്ഥതകൾ ഉണ്ടായതോടെ അഞ്ചലിലെ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങി.
ഇന്നലെ ശാലിനിക്ക് ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Young woman dies of snakebite in Kollam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുട്ടികളെ പൂട്ടിയിട്ട്, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച് പൊലീസും ഫയർഫോഴ്സും

'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ



