
വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി
പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണില്‍ വിവാഹം

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണില്‍ വിവാഹം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന് മഹാരാഷ്ട്ര സ്വദേശി ഫര്മാന് ഖാന് മൊണാലിസയുടെ കഴുത്തില്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. 'യഥാര്‍ഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നില്‍ എല്ലാവര്ക്കും മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര് സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്'- വി ശിവന്‍കുട്ടി പറഞ്ഞു.
മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫര്മാന് ഖാനുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.
പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധേയയായ മൊണാലിസ ഭോസ്ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.
പ്രയാഗ്രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തുകയായിരുന്നു.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
Viral girl gets married in Kerala; Monalisa gets married
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്‍

'കുറഞ്ഞപക്ഷം രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍...'; ആഭ്യന്തരമന്ത്രിക്ക് മറുപടിയുമായി പിണറായി


