ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്ക്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിൻ്റെ ചലാനാണ് വെർച്വൽ കോടതികളിലേക്ക് അയക്കുന്നത്. 

മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വെർച്ചൽ കോടതിയിൽ vcourts.gov.in എന്ന വെബ്സൈറ്റിൽ പിഴ അടയ്ക്കാം.

വാഹന ഉടമകൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ ഉപയോഗപ്രദമായ രീതിയാണ് പുതിയ പരിഷ്കാരമെന്നാണ് മോട്ടോർവാഹനവകുപ്പിൻ്റെ വിലയിരുത്തൽ. നിയമലംഘനങ്ങൾ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates