ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ നറുക്കെടുപ്പ് ബുധനാഴ്ച

ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്.

 Vishu Bumper; results on May 28
വിഷു ബമ്പർ നറുക്കെടുപ്പ് ബുധനാഴ്ച- Vishu Bumperപ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :26 മേയ് 2025, 10:36 pm IST

12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ  (Vishu Bumper) (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.

ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്.     9,21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5,22,050 ടിക്കറ്റുകളും തൃശൂർ 4,92,200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം  നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.

ഞായറാഴ്‌ച സമൃദ്ധി, തിങ്കള്‍ ഭാഗ്യതാര, ചൊവ്വ സ്ത്രീ ശക്തി, ബുധന്‍ ധനലക്ഷ്‌മി, വ്യാഴം കാരുണ്യ പ്ലസ്, വെള്ളിയാഴ്‌ച സുവര്‍ണ കേരളം, ശനിയാഴ്‌ച കാരുണ്യ എന്നിങ്ങനെ പ്രതിദിന ലോട്ടറികളുടെ പേരും സമ്മാനഘടനയുമെല്ലാം മാറിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ആറ് ബമ്പര്‍ നറുക്കെടുപ്പുകളാണ് കേരള ഭാഗ്യക്കുറിക്കുള്ളത്. സെപ്റ്റംബറില്‍ നറുക്കെടുക്കുന്ന തിരുവോണം ബമ്പറിന് 25 കോടിയാണ് ഒന്നാം സമ്മാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now