
വിഷു ഉത്സവം : ശബരിമല നട ഇന്ന് തുറക്കും
പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളൂ

പത്തനംതിട്ട : വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഭക്തര്‍ക്ക് നാളെ മുതലേ പ്രവേശനം ഉണ്ടാകൂ. 14ന് പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം. 18ന് രാത്രി 10ന് നട അടയ്ക്കും.
കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ദര്‍ശനം. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളൂ.
48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലയ്ക്കലില്‍നിന്ന് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട.
കോവിഡ് പരിശോധന നടത്താതെ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവര്‍ക്കും നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യം ഉണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. ആളെ ഇറക്കിയ ശേഷം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

