
വിഴിഞ്ഞം ട്രയൽറൺ ഉദ്‌ഘാടനം ഇന്ന് ; കെജരിവാളിന് നിർണായകം...; ഇന്നത്തെ 5 പ്രധാന വാർത്തകൾ
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് ഇന്നലെ രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തെത്തിയത്

മെർസ്‌കിന്റെ 300 മീറ്റർ നീളമുള്ള സാൻ ഫെർണാണ്ടോ ചരക്കുകപ്പൽ ഇന്നലെയാണ് വിഴിഞ്ഞം തീരത്തെത്തിയത്. കപ്പലിന്റെ ബെർത്തിങ് മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതൽ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ (ഫീഡർ വെസലുകൾ) വന്നു തുടങ്ങും.
1വികസന സ്വപ്നങ്ങൾക്ക് കുതിപ്പ്

സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍
പിടിഐ
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫെർണാണ്ടോ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
263 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി

തിരച്ചില്‍ തുടരുന്നു
എഎൻഐ
നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുന്നു
3കെജരിവാളിന് നിര്‍ണായകം

അരവിന്ദ് കെജരിവാള്‍
ഫയല്‍
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറയുക.
4ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും

ജസ്റ്റിസ് അലക്സാണ്ടർ തോമസ്
ഫയല്‍
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം
5ജസ്റ്റിസ് നിതിൻ ജാംദാർ കേരള ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് നിതിൻ ജാംദാർ
ഫയല്‍
ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളിജീയം ശുപാർശ നൽകി.നിലവിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര് ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗോൾഡൻ ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ
