മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയില്‍ നിന്നും 141.70 അടി ആയിട്ടാണ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. 

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. പരമാവധി ജലനിരപ്പിലേക്ക് അണക്കെട്ടിലെ വെള്ളം എത്തിക്കുക ലക്ഷ്യമിട്ടാണ് തമിഴ്‌നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ചത് എന്നാണ് വിവരം. 

നേരത്തെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയാണ് ജലനിരപ്പ് താഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now