ജലനിരപ്പ് ഉയരുന്നു; പാമ്പ്ല ഡാം  തുറന്നു; പെരിയാർ തീരത്ത് മുന്നറിയിപ്പ്

പെരിയാർ നദി തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു

പ്രതീകാത്മക ചിത്രം/ ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ഇടുക്കി: കനത്ത മഴയെത്തുടർന്ന് പാമ്പ്ല ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും, നിലവിൽ ജലനിരപ്പ്  റെഡ് അലർട്ട് ലെവൽ എത്തിയ സാഹചര്യത്തിലുമാണ് ഡാം തുറന്നത്. 

ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യൂമെക്സ് വരെ ജലം ഒഴുക്കുന്നു. പെരിയാർ നദി തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. 

Story image

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി കല്ലാർ‌ ഡാമും തുറന്നിട്ടുണ്ട്. ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി10 ക്യൂമെക്സ്  ജലം പുറത്തേക്ക് വിടുന്നു.  ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now