
നറുക്കില്‍ ഭാഗ്യം വീണ്ടും യുഡിഎഫിനൊപ്പം ; വയനാട് ജില്ലാ പഞ്ചായത്തില്‍ ഭരണം
യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
കല്‍പ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് വയനാട്ടില്‍ യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഷംസാദ് മരയ്ക്കാര്‍. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടു വീതം അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിലും തുല്യനില പാലിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലെ തീരുമാനിക്കുകയായിരുന്നു.
വര്‍ഷങ്ങളായി യുഡിഎഫിന്റെ കോട്ടയായിരുന്നു വയനാട്. എന്നാല്‍ ഇത്തവണ മികച്ച പോരാട്ടം നടത്തിയ എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ നറുക്കെടുപ്പില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു.
തിരുവനന്തപുരത്തെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ഏലംകുളം, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണവും യുഡിഎഫ് നറുക്കെടുപ്പിലൂടെ നേടി. എല്‍ഡിഎഫ് വിമതന്റെ പിന്തുണയോടെ ആര്യങ്കാവ് പഞ്ചായത്തും യുഡിഎഫ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


