
News Now
കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്സ് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആനയ്ക്കാംപൊയില് കള്ളാടി മേപ്പാടി തുരങ്കപ്പാത നിര്മാണവുമായി ബന്ധപ്പെട്ട ഫൈനല് ക്ലിയറന്സാണ് ഇപ്പോള് ലഭ്യമായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
'അതിവേഗം നിര്മ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില് കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്സ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ. തുരങ്കപാത നിര്മ്മാണവുമായി ബന്ധപ്പെട്ട ഫൈനല് ക്ലിയറന്സ് ആണ് ഇപ്പോള് ലഭ്യമായിരിക്കുന്നതെന്നും' മന്ത്രി അറിയിച്ചു.
വയനാട് തുരങ്കപാത യാഥാര്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലില്നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തില് എത്താനാകും. കിഫ്ബി പദ്ധതിയില് 2134.5 കോടി രൂപ ചെലവില് നാലുവരിയായാണ് നിര്മാണം. നിര്വഹണ ഏജന്സി കൊങ്കണ് റെയില്വേ കോര്പറേഷന് ലിമിറ്റഡാണ്. വയനാട്ടില് 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈര്ഘ്യം. ഇതില് 8.1 കിലോമീറ്റര് ഇരട്ട ടണലാണ്.
Summary
Wayanad Tunnel: Muhammed Riyaz says final clearance has been received from the Centre
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'തെളിവുകള് പ്രധാനപ്പെട്ടതെങ്കില് ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില് കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്





