
News Now
ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്ക്ക് കൂടുതല് സ്റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന് എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകള്ക്കാണ് കൂടുതല് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന് എക്സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. നാഗര്കോവില് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് രണ്ടിടത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം നോര്ത്തില് നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്സ്പ്രസിന് ഇനി മുതല് തലശേരിയിലും നിര്ത്തും. റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജോര്ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.
Summary
Three trains running through Kerala allowed more stops
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


