ശക്തമായ മഴ ഇന്ന് കൂടി; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, മത്സ്യബന്ധനം പാടില്ല

നാളെ മുതല്‍ സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പറയുന്നു

kerala rain today
kerala rain today, ശക്തമായ കാറ്റിന് സാധ്യത പ്രതീകാത്മക ചിത്രം
Edited by :Anoop N P
Last Updated :28 സെപ്റ്റംബർ 2025, 2:23 pm IST

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പറയുന്നു. നാളെ മുതല്‍ ഒരിടത്തും മഴ മുന്നറയിപ്പുകളില്ല.

അതേസമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നുമുതല്‍ അഞ്ച് ദിവസം മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത്, കൊങ്കണ്‍, ഗോവ തീരം, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ കടല്‍, തെക്കന്‍ & മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

News Now

Summary

Heavy rains are likely in North Kerala today. A yellow alert is in effect in Malappuram, Kozhikode, Wayanad, Kannur and Kasaragod districts today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates