
തുലാഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന് എംഎല്‍എക്ക് പരിക്ക്
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്.

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ തുലാഭാരച്ചടങ്ങിനിടയില്‍ ത്രാസ് പൊട്ടിവീണ് വി മുരളീധരന് എംഎല്‍എയുടെ കാലിന് ചതവ് പറ്റി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ കാലിന് പൊട്ടലുകള്‍ ഇല്ലെന്നും ചതവ് മാത്രമാണ് ഉണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്.
ത്രാസ് താഴേക്ക് പതിച്ച് അദ്ദേഹത്തിന്റെ വലതുകാലില്‍ സാരമായ ചതവേല്‍ക്കുകയായിരുന്നു. മറ്റ് ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചു.
Weighing Scale Rope Snaps During Thulabharam Vazhipadu; MLA V Muraleedharan Injured
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്

മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല


