'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്‌, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്

പക്ഷേ അത് വേറൊരാളുടെ അനുഭവങ്ങളിലൂടെയാണ് കാണിക്കുന്നത്.

Odum Kuthira Chaadum Kuthira, Fahadh Faasil
Odum Kuthira Chaadum Kuthira, Fahadh Faasilവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :1 ഒക്ടോബർ 2026, 12:20 pm IST

അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. തിയറ്ററിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഒടിടിയിലെത്തിയപ്പോൾ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം പ്രേക്ഷകരുടെ ഇടയിൽ കണക്ട് ആകാതെ പോയതിനെക്കുറിച്ച് പറയുകയാണ് ഫഹദ്.

സിനിമയുടെ സ്ക്രിപ്റ്റ് സ്ട്രക്ച്ചർ ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്നും തന്റെ ഡിപ്രഷനെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ മറ്റൊരു കഥാപാത്രത്തിലൂടെ പറയാൻ ശ്രമിച്ചതാണ് തെറ്റായി പോയതെന്നും ഫഹദ് പറഞ്ഞു. പക്ഷേ താൻ ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഓടും കുതിര ചാടും കുതിര എന്നും ഫഹദ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

"ഓടും കുതിര ചാടും കുതിര' സ്ക്രിപ്റ്റ് സ്ട്രക്ച്ചർ ചെയ്യുന്നതിൽ ഞങ്ങൾക്ക് വീഴ്ച പറ്റി. ഉദ്ദേശിച്ചത് അബി എന്ന കഥാപാത്രത്തിന്റെ കഥ പറയാനാണ്. പക്ഷേ അത് വേറൊരാളുടെ അനുഭവങ്ങളിലൂടെയാണ് കാണിക്കുന്നത്. എൻ്റെ മാനസിക വിഷമങ്ങളെയും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്. പക്ഷേ അത് മറ്റൊരു പെൺകുട്ടിയുടെ ഡിപ്രഷനിലൂടെ കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.

അത് വർക്ക് ആയില്ലെന്നാണ് എന്റെ കണ്ടെത്തൽ. അല്ലെങ്കിൽ ആ പെൺകുട്ടിയുടെ കഥ കാണിച്ച ശേഷം എന്റേത് കാണിച്ചാൽ മതിയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയായിരുന്നു അത്".- ഫഹദ് പറഞ്ഞു. ഫഹദിനൊപ്പം കല്യാണി പ്രിയദർശനാണ് നായികയായി അഭിനയിച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം, ഫഹദ് ഫാസിൽ നായകനായി എത്തുന്ന 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും.

News Now

Summary

Fahadh Faasil talks about Odum Kuthira Chaadum Kuthira movie mistake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates