സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

കൊച്ചി: സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മൂര്‍ക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു.

അങ്കമാലിയില്‍ എത്തിയപ്പോഴാണ് ശിവശങ്കര്‍ ട്രെയിനില്‍ ഇല്ലെന്ന് സുഹൃത്തുക്കള്‍ അറിഞ്ഞത്. ഉടന്‍ റെയില്‍വേ പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates