തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു

മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിം​ഗല സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല

വീഡിയോ ​ദൃശ്യം
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയോടെ വലയിൽ കുരുങ്ങിയാണ് ചത്ത് കരയ്ക്കടിഞ്ഞത്. 

മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിം​ഗല സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പിനെ തൊഴിലാളികൾ വിവരമറിയിച്ചിരുന്നു. 

പാലോട് നിന്നു വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചുമൂടുമെന്നു അധികൃതർ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now