
പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയതിന് സജി ചെറിയാന് എന്ത് കിട്ടി?, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം: ശോഭാ സുരേന്ദ്രന്- വിഡിയോ
ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ആരോപിച്ചു

തൃശൂര്‍: ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ആരോപിച്ചു. റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കരുത് എന്ന് നിര്‍ദേശിച്ച സജി ചെറിയാനെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണം. ഇപ്പോള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രസക്ത ഭാഗങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയതിന് സജി ചെറിയാന് എന്ത് കിട്ടിയെന്നും ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേരളത്തിന്റെ പൊതുസമൂഹം സിനിമയിലെ സ്ത്രീകള്‍ക്കൊപ്പം നില്ക്കുമ്പോള് മുഖ്യമന്ത്രി അടക്കമുള്ളവര്‍ സിനിമാ രംഗത്തെ അധോലോകത്തിനൊപ്പം നില്‍ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. കമ്മീഷന്റെ പൂര്‍ണ്ണ ഭാഗം വായിക്കാത്ത ആളല്ല മുഖ്യമന്ത്രി. വകുപ്പ് മന്ത്രി സജി ചെറിയാനെ മാറ്റി നിര്‍ത്തിക്കൊണ്ട് റിപ്പോര്‍ട്ടില്‍ കൃത്യമായി പേരുകളുള്ളവര്ക്കെതിരെ കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
വിഷയത്തില്‍ നടപടിയെടുക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്താന്‍ സജി ചെറിയാന് തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
WHAT TO READ NEXT

നെടുമങ്ങാട് വിനോദ് വധം: ഒന്നാം പ്രതിക്ക് വധശിക്ഷ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



