
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്കുന്നതില് തെരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടിരിക്കുകയാണ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക പരിഷ്കരണം ( എസ്ഐആര്‍), കമ്മീഷന് അംഗങ്ങള്‍ക്കിടയില്‍ കൂട്ടുത്തരവാദിത്തമില്ല തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്കുന്നതില് തെരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അതിനിടെ, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സെപ്റ്റംബര്‍ 30ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ മുന്നണി യോഗത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിഷേധ പരമ്പരകള്‍ക്കായി എല്ല പ്രതിപക്ഷ പാര്‍ടികളും ഒന്നിച്ചു നില്‍ക്കണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടുത്തരവാദിത്തം ഇല്ലാതാക്കി, ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനാണ് ശ്രമമെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തിയിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
CPM demands resignation or impeachment of Gyanesh Kumar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്കി ആദരിക്കണം, ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമരഹിതമായി നടത്തി; പ്രകീര്‍ത്തിച്ച് ബിജെപി നേതാവ്

'ഗ്യാനേഷ് കുമാര്‍ രാജിവെക്കണം', 'മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര്', റിലേ ടീമിന് വെള്ളി...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

