
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

കൊച്ചി: കോവിഷീല്ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള് തമ്മില് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന് കേന്ദ്ര സര്ക്കാരിനോട് കോടതി നിര്ദേശിച്ചു. തൊഴിലാളികള്ക്കു രണ്ടാം ഡോസ് നല്കാന് അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ചോദ്യം.
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന് എടുത്ത് നാല്പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന് ആരോഗ്യവകുപ്പ് അനുമതി നല്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. നേരത്തെ ഹര്ജി പരിഗണിച്ചപ്പോള് കോടതി കേന്ദ്ര സര്ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
93 ലക്ഷം രൂപ ചിലവില് കോവിഷീല്ഡ് വാക്സിന് വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്കാത്തത് നീതി നിഷേധമാണെന്നാണ് ഹരജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല് ഓഫീസര്ക്കും ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിക്കും അപേക്ഷ നല്കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിന് കുത്തിവെപ്പ് സംബന്ധിച്ച മാര്ഗ്ഗ നിര്ദ്ദേശങ്ങള് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സര്ക്കാര് കോടതിയില് അറിയിച്ചു.
വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല് നാലുമുതല് ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിര്ദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള് 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



