ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു;  പൊലീസ് തിരയുന്നതിനിടെ ഭര്‍ത്താവ് ജീവനൊടുക്കി

റെയില്‍വേ ട്രാക്കിന് സമീപം ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator

കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. ഭാര്യ തുളസിയെ ഇയാള്‍ കഴിഞ്ഞദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. 

സംഭവത്തില്‍ പത്മകുമാറിനെ പൊലീസ് തിരയുന്നതിനിടെയാണ് മുളന്തുരുത്തി ഒലിപ്പുറത്ത്  റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് പത്മകുമാര്‍ വീട്ടില്‍ വെച്ച് ഭാര്യ തുളസിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. 

തുടര്‍ന്ന് വീട്ടില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ ആക്രമിച്ചതിന് പത്മകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് ഒലിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപം ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. 

ആദ്യം ഇതാരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പത്മകുമാര്‍ ആണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം മുളന്തുരുത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്മകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ തുളസി കൊച്ചിയിലെ ആശുപ്തരിയില്‍ ചികിത്സയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now