
സാജു നിലത്ത് വീഴുന്നത് വരെ മൺവെട്ടികൊണ്ട് അടിച്ചു, തലയിൽ നിരവധി ക്ഷതങ്ങൾ; ഭാര്യ പ്രിയങ്ക റിമാന്റിൽ
തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ

കൊല്ലം; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ പ്രിയങ്ക റിമാന്റിൽ. കൊല്ലം കടയ്ക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. സാജുവിന്റെ തലയിൽ നിരവധി ക്ഷതങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും തമ്മിലുണ്ടായ വഴക്കിന് ഒടുവിലായിരുന്നു കൊലപാതകം. വഴക്കിനെ തുടർന്ന് സാജു യുവതിയെ കയേറ്റം ചെയ്തു. തുടർന്ന് വീടിന് സമീപം ഇരുന്ന മണ് വെട്ടി കൊണ്ട് പ്രിയങ്ക ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സാജു നിലത്ത് വീഴുന്നത് വരെ യുവതി അടിച്ചു. പിന്നീട് യുവതി തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്. സാജു നിരന്തരം വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നു കാണിച്ചു ഒന്നര മാസം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായി നടപടി എടുത്തില്ല എന്നും ആരോപണമുണ്ട്. പ്രിയങ്കയെയും സാജുവിനെയും വിളിച്ചു പ്രശ്‌നം ഒത്തു തീർപ്പാക്കുകയായിരുന്നു. പിന്നാലെ ഒച്ചിറയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ സാജു കഴിഞ്ഞ ദിവസം വീണ്ടുമെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



