അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ; മണിക്കൂറുകളോളം ആക്രമണം; തുരത്തി

പത്ത് ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാൻ ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു

ടെലിവിഷൻ ​ദൃശ്യം
Last Updated :20 January 2024, 9:10 am IST

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. മണിക്കൂറുകളോളം അക്രമം നടത്തിയ ആനയെ ഒടുവിൽ തുരത്തി. പുളിയപ്പതിയിലാണ് ഒറ്റയാന്റെ ആക്രമണം. 

പത്ത് ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാൻ ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. 

ആദിവാസി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പുളിയപ്പതി അടക്കമുള്ള സ്ഥലങ്ങളിൽ കാട്ടാനകൾ നിരന്തരം ഇറങ്ങാറുണ്ട്. അതിനിടെയാണ് ഒറ്റയാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 

ഇന്നലെ അർധ രാത്രിയോടെയാണ് ഒറ്റയാൻ വീണ്ടും ഇറങ്ങിയത്. ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now