വാച്ചുമരം ഈരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :5 March 2024, 5:23 pm IST

News Now

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. അതിരപ്പള്ളി വാച്ചുമരം ഈരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. 62 വയസ്സായിരുന്നു.

അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം. കാടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതാണ് കൊല്ലപ്പെട്ട വത്സ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ വത്സയെ കാട്ടാന ചവിട്ടുകയായിരുന്നു. ഇന്നലെ കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates