സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നിയന്ത്രണങ്ങളുടെ രീതി അടക്കം പരിശോധിക്കുന്നതിനായി വിദഗ്ധരുടെ യോഗം ഇന്നു ചേരും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ്, സര്‍ക്കാര്‍ സ്വകാര്യ  മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, വിദഗ്ധര്‍, പൊതുജനാരോഗ്യ രംഗത്തുള്ളവര്‍, ദുരന്ത നിവാരണ വിദഗധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

വൈകിട്ട് ഓണ്‍ലൈനായാണ് യോഗം ചേരുക. നിലവിലെ പരിശോധനകള്‍ക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക്ഡൗണുകള്‍ക്ക് പകരം, ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകുന്ന ജില്ലകളില്‍ മാത്രം ലോക്ക്ഡൗണ്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. 

വാക്‌സിനേഷന്‍ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത്  കണക്കിലെടുക്കണമെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates