
പുതുതായി ഒന്നുമില്ലെന്ന് വിമര്‍ശനം; വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ പറ്റുമോ?, വരുന്നു പഠിക്കാന്‍ സബ് കമ്മിറ്റി
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുതായി ഇറക്കിയ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയും ചെയ്തതോടെ ഇതിനെ കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റിക്ക് രൂപം നല്കാന് തീരുമാനിച്ച് മോട്ടോര്‍ വാഹനവകുപ്പ്.

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുതായി ഇറക്കിയ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയും ചെയ്തതോടെ ഇതിനെ കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റിക്ക് രൂപം നല്കാന് തീരുമാനിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗത വകുപ്പ് രൂപീകരിക്കുന്ന സബ് കമ്മിറ്റി, ഏതൊക്കെ മോഡിഫിക്കേഷന് പുതുതായി അനുവദിക്കാന്‍ കഴിയുമെന്നാണ് പ്രധാനമായും പഠിക്കുക. ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചായിരിക്കും സബ് കമ്മിറ്റി മുന്നോട്ടുപോവുക.
എന്തൊക്കെ മാറ്റങ്ങള്‍ അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന പട്ടിക കഴിഞ്ഞ ദിവസം തയ്യാറാക്കിയിരുന്നു. അനുമതി ആവശ്യമില്ലാത്ത 18 മാറ്റങ്ങളും അനുമതി ആവശ്യമുള്ള ഏതാനും മാറ്റങ്ങളുമാണ് പട്ടിയിലുള്ളത്. എന്നാല്‍ ഇതില്‍ പുതുതായി ഒന്നുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒട്ടേറെ ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് വിമര്‍ശനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് സബ് കമ്മിറ്റിക്ക് രൂപം നല്കാന് തീരുമാനിച്ചത്.
സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മോഡിഫിക്കേഷന് ആവാമെന്നതാണ് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാല്‍ ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം. എന്ജിന് മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎന്‍ജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാല്‍ സാധിക്കും.
തെരഞ്ഞെടുപ്പ് കാലത്ത് ജെന്‍സികളുടെയും വാഹനപ്രേമികളുടെയുമൊക്കെ ഇടയില്‍ വൈറലായിരുന്നു വിഡി സതീശന്റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രി കസേരയിലെത്തിയതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യം വന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നതും.
WHAT TO READ NEXT

കവി എസി ശ്രീ ഹരി അന്തരിച്ചു
റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍
വാഹനങ്ങളില്‍ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കും.
പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണം ചിത്രങ്ങള്‍
വാഹനത്തിനുള്ളില്‍ രസകരമായ, പല നിറത്തിലുള്ള ലൈറ്റുകള്‍ അനുവദിക്കും.
പാട്ടൊക്കെയായി അടിച്ചുപൊളിച്ച് പോകാന്‍ കൂടുതല്‍ സ്പീക്കറുകളും അനുവദിക്കും
സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് എന്നിവ അനുവദിക്കും
50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസ് അനുവദിക്കും
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Will there be more concessions on vehicle modifications? Sub-committee to study
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തുലാവര്‍ഷം വരുന്നു: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുന്നു ഹ്യുണ്ടായിയുടെ സബ് ഫോര്‍മീറ്റര്‍ ഇവി; ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററി, ഫീച്ചറുകള്‍

