
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്
2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം. 2026 നവമ്പര്‍ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
റോഡ് നിയമലംഘനത്തിനുള്ള ഫൈന്‍ അടക്കാന്‍ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ലചെല്ലാനുകള്‍ കോടതിയില്‍നിന്ന് തിരിച്ചെടുക്കാം . ഇതിനായി ചലാന്‍ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാം. ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
50% Discount on Fines Imposed for Motor Vehicle Violations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

