
ടിക്കറ്റ് ബുക്കിങ്, ലൈവ് ട്രാക്കിങ്, തൊഴില്‍ അവസരങ്ങള്‍; മുഖംമിനുക്കി മെട്രോ വെബ്സൈറ്റ്, പിന്നില്‍ കുസാറ്റ് വിദ്യാര്‍ഥികള്‍
മെട്രോ ട്രെയിന്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ്, ഇ-ഓട്ടോ, സൈക്കിള്‍ എന്നിങ്ങനെ അഞ്ച് യാത്രാ മാര്‍ഗങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുമ്പോള്‍, അതില്‍ തിളങ്ങുന്നത് കുസാറ്റ് വിദ്യാര്‍ഥികളുടെ പ്രയത്‌നമാണ്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്സൈറ്റ് നിര്‍മ്മാണം. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ അഞ്ചാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥികളായ ജയസൂര്യ ജയകുമാര്‍, അലന്‍ ഫിലിപ്പ്, ഹഫീസ് ഹുസൈന്‍, മുഹമ്മദ് ദില്‍ഷാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെട്രോയുടെ ഡിജിറ്റല്‍ മുഖം മാറ്റിയെഴുതിയത്.
പത്ത് വര്‍ഷം പഴക്കമുള്ള മെട്രോയുടെ നിലവിലെ വെബ്സൈറ്റ് ഉപയോക്തൃ-സൗഹൃദമായിരുന്നില്ല. മെട്രോ ട്രെയിനുകള്‍ക്ക് മാത്രമായി നിര്‍മ്മിച്ചതായിരുന്നു അത്. എന്നാല്‍ ഇന്ന് മെട്രോ വാട്ടര്‍ മെട്രോ, ഫീഡര്‍ ബസുകള്‍, ഇ-ഓട്ടോകള്‍, സൈക്കിള്‍ ഷെയറിങ് പദ്ധതികള്‍ എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന വലിയ സംവിധാനമായി വളര്‍ന്നു കഴിഞ്ഞു. ഈ മാറ്റങ്ങള്‍ പുതിയ വെബ്സൈറ്റില്‍ പ്രതിഫലിക്കും.
മെട്രോ ട്രെയിന്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ്, ഇ-ഓട്ടോ, സൈക്കിള്‍ എന്നിങ്ങനെ അഞ്ച് യാത്രാ മാര്‍ഗങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സൗകര്യങ്ങള്‍, സമീപത്തുള്ള സ്ഥലങ്ങള്‍ എന്നിവ എളുപ്പത്തില്‍ അറിയാം. ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും. ഇതിനായി ലൈവ് ട്രാക്കിങ് സംവിധാനമുണ്ട്. യാത്രയ്ക്കപ്പുറം തൊഴില്‍ അവസരങ്ങള്‍, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രത്യേകം വിഭാഗമുണ്ട്. കൊച്ചി മെട്രോയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും വൈകാതെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും.
രണ്ട് വര്‍ഷം മുമ്പ് കെഎംആര്‍എല്ലിന്റെ ഐടി വിഭാഗം കുസാറ്റുമായി ചേര്‍ന്ന് നടത്തിയ പ്രൊജക്റ്റില്‍ നിന്നാണ് ഈ സഹകരണം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായാണ് വെബ്സൈറ്റ് നിര്‍മ്മാണ ചുമതലയും വിദ്യാര്‍ഥികളില്‍ എത്തിയത്. വെറും മൂന്നാഴ്ച കൊണ്ടാണ് വിദ്യാര്‍ഥികള്‍ വെബ്സൈറ്റ് പൂര്‍ത്തിയാക്കിയതെന്ന് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡിലീഷ എം. വിശ്വനാഥന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് മെട്രോ യാത്രയുടെ അനുഭവം വെബ്സൈറ്റില്‍ ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഫോണുകളില്‍ പോലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷനും ലളിതമാക്കിയിട്ടുണ്ട്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
With new KMRL website, Cusat proves valuable travel companion
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




