
Cheating case: കൂടുതല്‍ പലിശ നല്‍കാമെന്ന് വാഗ്ദാനം, നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍
ഫിക്സഡ് ഡെപ്പോസിറ്റായാണ് പണം വാങ്ങിയത്.

തൃശൂര്‍: ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ മാനേജര്‍ അറസ്റ്റില്‍. മുട്ടിത്തടി സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ജീവലത (39) ആണ് അറസ്റ്റിലായത്. വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50000 രൂപ, തലോര്‍ സ്വദേശിയില്‍ നിന്ന് 100000 രൂപ, കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 1500000 രൂപ, ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 550000രൂപ എന്നിങ്ങനെയാണ് തട്ടിയെടുത്തത്.
ഫിക്സഡ് ഡെപ്പോസിറ്റായാണ് പണം വാങ്ങിയത്. തുടര്‍ന്ന് പലിശ നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും നിക്ഷേപിച്ച തുക തിരികെ നല്കാന് തയ്യാറായില്ലെന്നുമാണ് ഇവര്‍ക്കെതിരെയുണ്ടായിരുന്ന പരാതി. ജീവലതയെ മുട്ടിത്തടിയിലുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജീവലതയെ റിമാന്‍ഡ് ചെയ്തു.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന് എം എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ക്ലീറ്റസ് സി എം, പ്രസന്നകുമാര്‍, എഎസ്ഐ മാരായ സുനിത, ഷാബു, സിപിഒമാരായ സിജു, ജോവിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

പണം വാരാന്‍ ഇതാ ഒരു സ്ട്രാറ്റജി; ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ്, കൂടെ എസ്ഐപിയും; നാളെയ്ക്കകമാണെങ്കില് കൂടുതല്‍ നേട്ടം
