
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയില്‍
സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍

മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണിത്. കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കള്‍ കണ്ടിരുന്നു.
പിന്നാലെയാണ് മാല കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് സമീനയെ കസ്റ്റഡിയിലെടുത്ത് എക്സ്റേ എടുത്തപ്പോഴാണ് മാല വിഴുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് സമീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആഭരണം ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
WHAT TO READ NEXT

കോഴിക്കോട്ട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Woman arrested in Malappuram for swallowing gold necklace
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



