സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി; വസ്ത്രങ്ങള്‍ വലിച്ചുകീറി
സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്സി ഉപദ്രവിച്ചത്
കൊച്ചി: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ 48കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്സിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്ഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്സി ഉപദ്രവിച്ചത്. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളംവച്ചു. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


