വയനാട്ടില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു

നുസ്‌റത്ത്
Last Updated :20 January 2024, 9:16 am IST

News Now

കല്‍പ്പറ്റ: വയനാട്ടില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. കമ്പളക്കാട് വെള്ളാരം കുനിയിലെ  പുഴക്കം വയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് (23)  ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഇവരെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്‌യാന്‍ മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates