തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തി; ബൈക്കിടിച്ചു സ്ത്രീ മരിച്ചു 

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

മലപ്പുറം: തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തിയ സ്ത്രീ റോഡ് മുറിച്ചു കടക്കുന്നതിനെ ബൈക്കിടിച്ചു മരിച്ചു. 
തമിഴ്നാട് സ്വദേശിനി വള്ളിയമ്മ(67) ആണു മരിച്ചത്.

ചിയാനൂർ പാടം താടിപ്പടിയിൽ റോഡരികിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ കാർത്തിക്കിനെ (16) കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്കാരച്ചടങ്ങിനായി തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ് വള്ളിയമ്മ. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പുലർച്ചെ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now