
ട്രെയിൻ മാറി കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ വീണു; വീട്ടമ്മയുടെ കാൽപാദം അറ്റു
ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു

കോഴിക്കോട് : ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി വീട്ടമ്മയുടെ കാൽപാദം അറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചികിത്സയുടെ ഭാഗമായി മകനൊപ്പം കോഴിക്കോടെത്തിയ വീട്ടമ്മ റെയിൽവെ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്പത്തൂർ മംഗളൂരു ട്രെയിൻ സ്റ്റേഷനിൽ എത്തി. ഇതിൽ കയറിയെങ്കിലും പുറത്തുനിന്ന മകൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു.
ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ റെയിൽവെ പൊലീസും ആർപിഎഫും എത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

